 താമരക്കുളത്ത് കൊവിഡ് മരണം

ചാരുംമൂട് : കൊവിഡ് വ്യാപനത്തെ തുടർന്ന് പാലമേൽ , താമരക്കുളം പഞ്ചായത്തുകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ഇന്നലെ ഒരു കൊവിഡ് മരണവുമുണ്ടായി.

താമരക്കുളം കണ്ണനാകുഴി അമ്പോലിൽ പരേതനായ വെളുത്തകുഞ്ഞിന്റെ ഭാര്യ തങ്കമ്മ (72 )യാണ് മരിച്ചത്.

ഹൃദയ സംബന്ധമായ അസുഖത്തിന് വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ ഇവർക്ക് ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ച വൈകിട്ടായായിരുന്നു മരണം.

പാലമേൽ പഞ്ചായത്തിലെ ആദിക്കാട്ടുകുളങ്ങര, അമ്മൻ കോവിൽ , മുതുകാട്ടുകര, കുടശ്ശനാട് , പുലിക്കുന്ന്, വാർഡ് -13 എന്നിവിടങ്ങളിലായി 8 പേർക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ രോഗം ബാധിച്ചത്. ഇവരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റി.

താമരക്കുളം പഞ്ചായത്തിലെ പുത്തൻചന്ത ഒൻപതാം വാർഡിൽ മത്സ്യ വാപാരിയുടെ വീട്ടിലെ രണ്ടു ചെറിയ കുട്ടികളടക്കം 5 പേർക്ക് രോഗബാധയുണ്ടായി. ഇവരുടെ സമ്പർക്കപ്പട്ടിക ശേഖരിച്ച് 30 ഓളം പേരെ നിരീക്ഷണത്തിലാക്കി.