ചാരുംമൂട്: വാസയോഗ്യമായ വീടില്ലാതിരുന്നിട്ടും സർക്കാർ സഹായം ലഭിക്കാതിരുന്ന താമരക്കുളം ഇരപ്പൻപാറ കളത്തിന്റെ പടീറ്റതിൽ ബിജുവിന്റെ കുടുംബത്തിന് സേവാഭാരതി താമരക്കുളം പഞ്ചായത്ത് സമിതി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ നിർവ്വഹിച്ചു. വേദനിക്കുന്ന മനുഷ്യനെ സ്നേഹിക്കാത്ത ഒരു തത്വ ശാസ്ത്രത്തേയും സ്നേഹിയ്ക്കാൻ കഴിയില്ലെന്ന് പിതാവ് വയലാറിന്റെ വരികൾ അദ്ദേഹം ആലപിച്ചു. പ്രസിഡന്റ് എസ്.കെ.പ്രസന്നൻപിള്ള അദ്ധ്യക്ഷത വഹിച്ചു.
ആർ.എസ്.എസ് ജില്ലാ സഹ സംഘചാലക് എൻ.സുരേഷ്കുമാർ മുഖ്യപ്രഭാഷണം നടത്തി. ശബരിഗിരി വിഭാഗ് സേവാ പ്രമുഖ്
എ.സി. സുനിൽകുമാർ , ജില്ലാ കാര്യവാഹക് എസ്.മോഹൻ കുമാർ എന്നിവർ ഉപഹാരങ്ങൾ നൽകി.
എസ്.ജയകൃഷ്ണൻ , ആർ.രാജേഷ്, രമ്യാ സുനിൽ , വി.ബിജു, ഉമബിനു, ആർ.രാജീവ്, ഗോപകുമാർ മധുരാപുരി തുടങ്ങിയവർ സംസാരിച്ചു.
വീട് നിർമിച്ച കോൺട്രാക്ടർ രാജേന്ദ്രനെ ചടങ്ങിൽ ആദരിച്ചു.