പൂച്ചാക്കൽ : പാണാവള്ളി പഞ്ചായത്ത് ഒന്നാം വാർഡിലെ പുതിയപാലം - പെരുങ്കത്തറ റോഡ്, കോന്നൻപറമ്പു കോളനി നടപ്പാത എന്നിവയുടെ ഉദ്ഘാടനം മുൻ പഞ്ചായത്ത് പ്രസിഡൻ്റും പഞ്ചായത്തംഗവുമായ രാജേഷ് വിവേകാനന്ദ നിർവഹിച്ചു. വാർഡ് വികസന സമിതി ചെയർമാൻ സി.ബി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡി. സുരേഷ് ബാബു സംസാരിച്ചു.