ചേർത്തല:ഈഴവ മെമ്മോറിയലിന്റെ ശതോത്തര രജതജൂബിലിയുടെ വാർഷികം പ്രമാണിച്ച് ശ്രീനാരായണ എംപ്ലോയീസ് ഫോറം,ശ്രീനാരായണ പെൻഷണേഴ്‌സ്‌കൗൺസിൽ കേന്ദ്ര സമിതികളുടെയും കൊല്ലം യൂണിയനുകളുടെയും സംയുക്താഭിമുഖ്യത്തിൽ ഗുരുവന്ദനം വിദ്യാഭ്യാസ അവാർഡ് വിതരണം 3ന് രാവിലെ 11 ന് നടക്കും. എസ്.എൻ.ഡി.പി യോഗം ധ്യാനമന്ദിരത്തിൽ നടക്കുന്ന ചടങ്ങ് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും.സിവിൽ സർവീസ്, കേരള സർവകലാശാല റാങ്ക് ജേതാക്കൾക്ക് മെമന്റോ വിതരണം ചെയ്യും. എസ്.എസ്.എൽ.സി,സി.ബി.എസ്.ഇ,ഐ.സി.എസ്.ഇ, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്കും ഉപഹാരം നൽകും.
യോഗത്തിൽ സംസ്ഥാന കോ-ഓർഡിനേറ്റർ പി.വി.റെജിമോൻ അദ്ധ്യക്ഷത വഹിക്കും. ഫോറം കേന്ദ്ര സമിതി പ്രസിഡന്റ് എസ്.അജുലാൽ സ്വാഗതവും പെൻഷണേഴ്‌സ് കൗൺസിൽ കേന്ദ്രസമിതി പ്രസിഡന്റ് ജി .ചന്തു നന്ദിയും പറയും.കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ,സെക്രട്ടറി എൻ.രാജേന്ദ്രൻ,യോഗം കൗൺസിലർ പി.സുന്ദരൻ എന്നിവർ സംസാരിക്കും.