മാവേലിക്കര: ഓണത്തോടനുബന്ധിച്ച് മാവേലിക്കര സേവാഭാരതിയുടെ നേത്യത്വത്തിൽ അൻപതോളം നിർദ്ധന കുടുംബങ്ങൾക്ക് പലവ്യഞ്ജനകിറ്റുകളും പച്ചക്കറി കിറ്റുകളും വിതരണം ചെയ്തു. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ചീഫ് മാനേജർ സുബ്രഹ്മണ്യം വിതരണ ഉദ്ഘാടനം നിർവഹിച്ചു. സേവാഭാരതി മാവേലിക്കര പ്രസിഡന്റ് സുരേഷ് കുമാർ അദ്ധ്യക്ഷനായി. എസ്.ബി.ഐ ചീഫ് മാനേജർ പ്രവീൺ, സേവാഭാരതി ജില്ല വൈസ് പ്രസിഡന്റ് മുകുന്ദൻ നായർ, യൂണിറ്റ് സെക്രട്ടറി ആർ.പി ബാലാജി, അഡ്വ.അനിൽ വിളയിൽ, മാവേലിക്കര നഗരസഭ പ്രതിപക്ഷ നേതാവ് രാജേഷ്, രാജശേഖരൻ നായർ, ഗോപൻ ഗോകുലം, ജയശ്രീ അജയകുമാർ, ലത, ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.