പൂച്ചാക്കൽ: എസ്.എൻ.ഡി.പി.യോഗം 3786-ാം നമ്പർ പള്ളിപ്പുറം ശാഖയുടെ നേതൃത്വത്തിൽ, ബി.എസ്സി സുവോളജി റാങ്ക് ജേതാവ് സുജിത്ത് ബാബുവിനേയും, എസ്.എസ്.എൽ.സി.പരീക്ഷയിൽ മികച്ച വിജയം നേടിയ സ്നേഹ പ്രദീപ്, ശാരദേന്ദു എന്നിവരേയും ആദരിച്ചു. ചേർത്തല യൂണിയൻ സെക്രട്ടറി വി.എൻ.ബാബു ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡൻറ് എം.വി.രാമചന്ദ്രൻ ,സെക്രട്ടറി പി.പി.സുരേന്ദ്രൻ, വടക്കുംകര ദേവസ്വം വൈസ് പ്രസിഡൻ്റ് സുനിൽകുമാർ, ഉത്സവാഘോഷ കമ്മറ്റി സെക്രട്ടറി അജി ഗോപിനാഥൻ എന്നിവർ പങ്കെടുത്തു.