മാന്നാർ : എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് യൂണിയൻ ഓഫീസിൽ നടന്ന ആഘോഷം ചെയർമാൻ ഡോ. എം.പി വിജയകുമാർ ഉദ്ഘാടനം ചെയ്തു. കൺവീനർ ജയലാൽ എസ്.പടിത്തറ, നുന്നു പ്രകാശ്, ഹരിലാൽ, ഹരി പാലമൂട്ടിൽ, വനിതാ സംഘം ചെയർപേഴ്സൺ ശശികല രഘുനാഥ്, കൺവീനർ പുഷ്പ ശശികുമാർ, സുജാത നുന്നു പ്രകാശ്, ഗീതാ മോഹൻ, അനിത സഹദേവൻ, പ്രവതാ രാജപ്പൻ, ലേഖ വിജയകുമാർ, ചന്ദ്രിക, അജി മുരളി, സുരേഷ് കണ്ണമ്പള്ളിൽ, അനു, ഹരി കിംഗ് കോട്ടേജ്, സന്തോഷ്, ബിജു, സുജിത്, അഖിൽ സുരേഷ് എന്നിവർ നേതൃത്വം നൽകി.