കുട്ടനാട് : ഗുരുധർമ്മ പ്രചാരണസഭ പുളിങ്കുന്ന് മേഖലാ സമിതിയുടെ നേതൃത്വത്തിൽ ശ്രിനാരായണഗുരദേവന്റെ 166ാംമത് ജയന്തി ആഘോഷവും വിശ്വശാന്തി പ്രാർത്ഥനായജ്ഞവും സെപ്തംബർ രണ്ടിന് രാവിലെ 9.30ന് പുളിങ്കുന്ന് കണ്ണാടി കിഴക്ക് 2349ാം നമ്പർ ശാഖ ശിവഗിരീശ്വര ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കും. ഗുരുധർമ്മ പ്രചാരണസഭ കേന്ദ്രസമിതിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഗുരുദർശൻ ശിവഗിരി മഠം ഓൺലൈൻ പഠനഗ്രൂപ്പിന്റെ മേഖലാതല ഉദ്ഘാടനവും നടക്കും. ഗുരുധർമ്മ പ്രചരണസഭ കേന്ദ്ര എക്സിക്യൂട്ടിവ് അംഗം ചന്ദ്രൻ പുളിങ്കുന്ന്, ജില്ലാ സെക്രട്ടറി വി.വി ശിവപ്രസാദ്, കേന്ദ്രസമിതിയംഗം ഡി.ശിശുപാലൻ, മണ്ഡലം പ്രസിഡന്റ് എസ്.ഡി രവി, സെക്രട്ടറി എം.ആർ ഹരിദാസ്, ശാഖാ പ്രസിഡന്റ് എം.ആർ സജീവ് തുടങ്ങിയവർ പങ്കെടുക്കും.