അമ്പലപ്പുഴ:ശ്രീനാരായണ ഗുരുദേവ ജയന്തി ദിനാഘോഷത്തോട് അനുബന്ധിച്ച് എസ്. എൻ. ഡി .പി യോഗം പുറക്കാട് ശാഖയുടെ നേതൃത്വത്തിൽ കരൂർ ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന പതാകകൾ കഴിഞ്ഞ രാത്രി സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു.കഴിഞ്ഞ വർഷവും കൊടികളും മറ്റും നശിപ്പിച്ചിരുന്നു. അമ്പലപ്പുഴ പൊലീസിൽ പരാതി നൽകി.ഇതിൽ പ്രതിഷേധിച്ച് ശാഖാ യോഗം പ്രവർത്തകർ പ്രതിഷേധ ധർണ നടത്തി.പ്രസിഡൻ്റ് എം.ടി മധു ഉദ്ഘാടം ചെയ്തു.കെ.ഉത്തമൻ ,വി.ഗോപി, പി.സുമീഷ്, പി.ആനന്ദൻ, ആർ.മധു, വി.അച്ചുതൻ എന്നിവർ സംസാരിച്ചു.