മാരാരിക്കുളം:മണ്ണഞ്ചേരി കാവുങ്കൽ ആനയ്ക്കാട്ട് വീടിന് ഇരട്ട റാങ്ക് തിളക്കം.കേരളാ യൂണിവേഴ്സിറ്റി ബി.എസ്.സി മാത്ത്സ് പരീക്ഷയിൽ ഒന്നും, രണ്ടും റാങ്കുകൾ നേടിയാണ് ഇരട്ട സഹോദരികൾ ജന്മനാടിന് അഭിമാനമായത്.
ആലപ്പുഴ സെന്റ് ജോസഫ് കോളേജിലെ വിദ്യാർത്ഥിനികളായ പ്രവിത പി.പൈ,പ്രമിത പി.പൈ എന്നിവരാണ് ഈ അഭിമാന നേട്ടം കൈവരിച്ചത്.മണ്ണഞ്ചേരി ഇരുപതാം വാർഡ് കാവുങ്കൽ തെക്കേതറമൂടിന് സമീപം ആനക്കാട്ട് വീട്ടിൽ എൽ.ഐ.സിയിലെ ചീഫ് അഡ്വൈസർ പ്രമേഷ് പൈയുടെയും പെരുന്തുരുത്ത് ഭവന നിർമ്മാണ സഹകരണ സംഘം സെക്രട്ടറി എ.ആർ ശോഭയുടെയും മക്കളാണ്.