ന്യൂഡൽഹി: കൊവിഡ് രൂക്ഷമായ ആന്ധ്രയിൽ മുതിർന്ന ബി.ജെ.പി നേതാവും മുൻമന്ത്രിയുമായ പി. മാണിക്യല റാവു (59) കൊവിഡ് ബാധിച്ച് മരിച്ചു. ആഴ്ചകൾക്ക് മുമ്പാണ് കൊവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെസ്റ്റ് ഗോദാവരി ജില്ലയിലെ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള ടി.ഡി.പി - ബി.ജെ.പി സഖ്യ സർക്കാരിൽ 2014 മുതൽ 2018വരെ മന്ത്രിയായിരുന്നു. സഖ്യം പിരിഞ്ഞതോടെ രാജിവച്ചു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.