alcohol

ന്യൂഡൽഹി: ലോക്ക് ഡൗണിന് ശേഷം നികുതി വരുമാനം വർദ്ധിപ്പിക്കാൻ സംസ്ഥാനങ്ങൾ മദ്യത്തിന് സെസ് ചുമത്തിയത് പ്രയോജനം ചെയ്‌തില്ലെന്ന് റിപ്പോർട്ട്. കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും മദ്യവില്പന കുറഞ്ഞതായി ഇന്ത്യൻ ആൽക്കഹോളിക് ബിവറേജസ് കമ്പനീസ് കോൺഫഡറേഷൻ പുറത്തുവിട്ട കണക്കുകൾ പറയുന്നു.

15-50 ശതമാനം നികുതിയുള്ള കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ 34ശതമാനം വരെയാണ് വില്പന ഇടിവ്.

അതേസമയം ജൂണിൽ നികുതി കുറഞ്ഞ സംസ്ഥാനങ്ങളിൽ നല്ല വില്പന നടന്നതായും റിപ്പോർട്ടിൽ പറയുന്നു.

കണക്ക് ഇങ്ങനെ

സംസ്ഥാനങ്ങൾ: ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, തെലങ്കാന, കർണാടക, ഛത്തീസ്ഗഡ്, ഹരിയാന, തമിഴ്നാട്, ഹിമാചൽപ്രദേശ്, മഹാരാഷ്‌ട്ര, മദ്ധ്യപ്രദേശ്, ഗോവ, ചണ്ഡീഗഡ്, പഞ്ചാബ്.

സംസ്ഥാനങ്ങൾ: കേരളം, ജാർഖണ്ഡ്, പശ്‌ചിമബംഗാൾ, മേഘാലയ, അരുണാചൽ പ്രദേശ്, രാജസ്ഥാൻ

സംസ്ഥാനങ്ങൾ: ഡൽഹി (70% നികുതി പിന്നീട് 5% ആയികുറച്ചു), ആന്ധ്രാപ്രദേശ്, ജമ്മുകാശ്‌മീർ, ഒഡീഷ, പുതുച്ചേരി