sexual-abuse

ന്യൂഡൽഹി: ജഡ്ജിയായ ഭർത്താവ് തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്നും ആരോപിച്ച് യുവതി പൊലീസിൽ പരാതി നൽകി. കേസ് കോടതിയിലെത്തിയതിന് പിന്നാലെ ഭാര്യ നൽകിയ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജഡ്ജി ബോംബെ ഹൈക്കോടതിയെ സമീപിച്ചു.

ഭർത്താവ് തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്നുമാണ് യുവതിയുടെ പരാതി. ജഡ്ജിക്കും കുടുംബാംഗങ്ങൾക്കുമെതിരെയാണ് പരാതി. കൂടാതെ തന്റെ സ്വകാര്യഭാഗങ്ങൾ മൊബൈലിൽ പകർത്തിയതായും പരാതിയിൽ പറയുന്നു. കുറച്ചുകാലമായി ഇയാളുമായി അകന്നുകഴിയുകയാണ് ഭാര്യ. ജഡ്ജിക്കെതിരെ ഐ.പി.സി സെക്ഷൻസ് 498എ, 377, 323,504, 506 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോടതി മുൻകൂർ ജാമ്യം അനുവദിച്ചെങ്കിലും ആഴ്ചയിൽ ഒരിക്കൽ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന നിർദേശത്തോടെയാണ് മുൻകൂർ ജാമ്യം. ഈ സാഹചര്യത്തിലാണ് ജ‌‌ഡ്ജി ഹൈക്കോടതിയെ സമീപീച്ചത്.

കോടതിയുടെ അനുമതിയില്ലാതെ കുറ്റപത്രം സമർപ്പിക്കരുതെന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. വിവാഹമോചന ഹർജി നൽകിയ ശേഷമാണ് യുവതി പരാതി നൽകിയതെന്നും കേസിന്റെ മുഴവൻ വശങ്ങളും പരിശോധിച്ച ശേഷമേ കുറ്റപത്രം നൽകാവൂ എന്നും കോടതി നിർദ്ദേശിച്ചു.