ന്യൂഡൽഹി: കേന്ദ്രആഭ്യന്തരമന്ത്രിയും ബി.ജെ.പി മുൻ അദ്ധ്യക്ഷനുമായ അമിത് ഷായ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടർന്ന് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യമായാണ് ഒരു കേന്ദ്രമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.
കൊവിഡ് ബാധിച്ചെന്നും നില തൃപ്തികരമാണെന്നും 55കാരനായ അമിത് ഷാ ട്വീറ്റ് ചെയ്തു. സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകാനും പരിശോധന നടത്താനും അദ്ദേഹം അഭ്യർത്ഥിച്ചു.