ന്യൂഡൽഹി: തമിഴ്‌നാട് ഗവർണർ ബൻവാരിലാൽ പുരോഹിതിന് കൊവിഡ്. രോഗലക്ഷണങ്ങളില്ലാത്ത അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് അദ്ദേഹത്തെ പരിശോധിച്ച ചെന്നൈയിലെ കാവേരി ആശുപത്രി അധികൃതർ വ്യക്തമാക്കി. ഹോം ഐസൊലേഷനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ നിരീക്ഷിക്കും.
ജൂലായ് 29ന് രാജ്ഭവനിലെ മൂന്നു ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് 80കാരനായ അദ്ദേഹം നിരീക്ഷണത്തിലായിരുന്നു. ജൂലായ് 23ന് രാജ്ഭവനിലെ 84 സുരക്ഷാ ജീവനക്കാർക്കും രോഗബാധ കണ്ടെത്തിയിരുന്നു.