covid

ന്യൂഡൽഹി: വിദേശത്തു നിന്ന് വരുന്നവർ യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് ഇന്ത്യയിലെത്തിയ ശേഷം 14 ദിവസത്തെ ക്വാറന്റൈനിൽ പ്രവേശിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കുന്ന സത്യവാങ്‌മൂലം നൽകണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റ പുതിയ മാർഗരേഖയിൽ പറയുന്നു. ഏഴ് ദിവസം സ്വന്തം ചിലവിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലും അടുത്ത ഏഴ് ദിവസം വീട്ടിൽ ഐസൊലേഷനിലുമാണ് കഴിയേണ്ടത്. യാത്രയ്‌ക്ക് 96 മണിക്കൂർ മുൻപ് ആർ.ടി പി.സി.ആർ ടെസ്റ്റിൽ കൊവിഡ് നെഗറ്റീവ് ആയവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ വേണ്ട. പരിശോധനാ ഫലം സത്യവാങ്‌മൂലത്തിനൊപ്പം http://newdelhiairport.in എന്ന സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയും ഇന്ത്യയിലെ വിമാനത്താവളത്തിൽ കാണിക്കുകയും ചെയ്യണം. അടുത്ത ബന്ധുക്കൾ മരിച്ചവർ,ഗർഭിണികൾ,പത്തു വയസിന് താഴെയുള്ള കുട്ടികൾ എന്നിവർക്ക് 14 ദിവസം ഹോം ക്വാറന്റൈൻ മതി. പുതിയ മാർഗരേഖ ആഗസ്റ്റ് എട്ടിന് നിലവിൽ വരും.