ന്യൂഡൽഹി: ഉത്തർപ്രദേശ് ബി.ജെ.പി അദ്ധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗിന് കൊവിഡ്. 56കാരനായ സ്വതന്ത്രദേവിനെ ഹോംക്വാറന്റൈനിൽ പ്രവേശിച്ചിരിക്കുകയാണ്. യോഗി ആദിത്യനാഥ് സർക്കാരിലെ മുൻ ഗതാഗതമന്ത്രിയാണ്. 2017ൽ ബി.ജെ.പി യു.പിയിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയപ്പോൾ മുഖ്യമന്ത്രി സ്ഥാനത്ത് ഉയർന്നുകേട്ട പേരുകളിലൊരാളാണ് സ്വതന്ത്ര ദേവ് സിംഗ്.