covid-death-in-india

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് രോഗികൾ18 ലക്ഷം കടന്നു. മരണം 38,000 പിന്നിട്ടു. ശനിയാഴ്ച 55,117 പുതിയ രോഗികളും 854 മരണവും. ഡൽഹിയിൽ കൊവിഡ് മരണം നാലായിരം കടന്നു. ഇന്നലെ 961 പുതിയ രോഗികളും 15മരണവും. ജൂലായ് 1ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന മരണമാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്.

 ജെ.ഡി.യു എം.പി ആർ.സി.പി സിംഗിന് കൊവിഡ്. പാട്നയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 മഹാരാഷ്ട്രയിൽ 9509 പുതിയ രോഗികളും 260 മരണവും
 തമിഴ്‌നാട്ടിൽ 5875 പുതിയ രോഗികളും 98 മരണവും

 ഗുജറാത്തിൽ 1101 രോഗികളും 22 മരണവും
 ആന്ധ്രയിൽ 8555 പുതിയ രോഗികളും 67 മരണവും.

 യു.പിയിൽ 3873 പുതിയ രോഗികൾ. 53 മരണം.
 തെലങ്കാനയിൽ 1891 രോഗികളും 10 മരണവും കൂടി.
 ഒഡിഷയിൽ 1434 പുതിയ രോഗികളും 11 മരണവും.

അരലക്ഷം കടന്ന് രോഗമുക്തി

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 51,225 പേർക്ക് കൊവിഡ് രോഗമുക്തിയുണ്ടായതായി കേന്ദ്രആരോഗ്യമന്ത്രാലയം. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. ആകെ രോഗ മുക്തരുടെ ആകെ എണ്ണം 11,45,629 ആയി. രോഗമുക്തി നിരക്ക് 65.44 ശതമാനമായി ഉയർന്നു. മരണനിരക്ക് 2.13 ശതമാനം.