ന്യൂഡൽഹി: ഉത്തരേന്ത്യ കേന്ദ്രീകരിച്ച് നൂറോളം പേരെ കഴുത്ത് ഞെരിച്ച് കൊന്ന കേസിൽ ജീവപര്യന്തം തടവിൽ കഴിയവെ പരോളിലിറങ്ങി 'മുങ്ങിയ' സീരിയൽ കില്ലർ 'മരണ ഡോക്ടർ' പിടിയിൽ.
യു.പി അലിഗഡ് സ്വദേശി ആയുർവേദ ഡോക്ടർ ദേവേന്ദ്രയെയാണ് (62) കഴിഞ്ഞ ദിവസം ബപ്രോളയിൽ നിന്ന് ഡൽഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരിയിൽ ജയ്പൂർ സെൻട്രൽ ജയിലിൽ നിന്ന് 20 ദിവസത്തെ പരോളിലിറങ്ങിയ ഇയാൾ ഒളിവിൽ പോയി.16 വർഷത്തിന് ശേഷം പുറത്തിറങ്ങിയ ഇയാൾ ആദ്യം ഇയാളുടെ ഗ്രാമത്തിലും മാർച്ചിൽ ഡൽഹിയിലും എത്തി.
കൊലപാതകം ഹോബി
ട്രക്ക് ഡ്രൈവർമാരെയും ടാക്സി ഡ്രൈവർമാരെയും മരുന്നുകൊടുത്ത് മയക്കി കഴുത്തു ഞെരിച്ച് കൊന്ന ഏശേഷം അവരുടെ മൃതദേഹം മുതലകൾക്ക് തിന്നാൻ കൊടുക്കുകയാണ്, 'ഡോ.ഡെത്ത്' എന്നറിയപ്പെടുന്ന ദേവേന്ദ്രയുടെ പ്രധാന വിനോദം. ഡൽഹി, യുപി, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലായി നൂറിലേറെ കൊലപാതകങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.
ജയ്പൂരിൽ നിന്ന് ജയിൽ വരെ