obc-reservation

ന്യൂഡൽഹി: ഗുജ്ജറുകൾ ടക്കമുള്ള മറ്റ് പിന്നാക്ക സമുദായങ്ങളിൽപ്പെട്ടവർക്ക് ജുഡീഷ്യൽ സർവീസിൽ അഞ്ചു ശതമാനം സംവരണം

നൽകാൻ രാജസ്ഥാൻ സർക്കാർ തീരുമാനിച്ചു. നിലവിൽ ഒരു ശതമാനം മാത്രമുള്ള സംവരണം വർദ്ധിപ്പിക്കാൻ നിയമ ഭേദഗതി കൊണ്ടുവരാനും മുഖ്യമന്ത്രി അശോക് ഗെലോട്ട് മന്ത്രിസഭ തീരുമാനിച്ചു.

സംവരണം വർദ്ധിപ്പിക്കണമെന്ന ദീർഘകാലമായുള്ള ആവശ്യം ഇപ്പോൾ പരിഗണിച്ചത് ഗുജ്ജർ സമുദായത്തിൽപ്പെട്ട സച്ചിൻ പൈലറ്റിനെ പുറത്താക്കിയത് തിരിച്ചടിക്കാതിരിക്കാനുള്ള രാഷ്‌ട്രീയ നീക്കമായും വിലയിരുത്തപ്പെടുന്നു. ഗുജ്ജറുകൾക്ക് പുറമെ ഒ.ബി.സി വിഭാഗത്തിൽപ്പെട്ട റൈക്കാ-റാബറി, ഗഡിയാ-ലൊഹാറുകൾ, ബൻജാര, ഗദാരിയ തുടങ്ങിയ സമുദായങ്ങൾക്കും തീരുമാനം പ്രയോജനപ്പെടും.