tha

ന്യൂഡൽഹി: പീഡനം സഹിക്കാനാവാതെ ഭർത്താവിനെ തലാക്ക് ചൊല്ലി യുവതി. അഹമ്മദാബാദിലെ ജുഹാപൂര സ്വദേശിയായ മുംതാസ് ഷെയിഖാണ് ബന്ധം വേർപ്പെടുത്തുന്നതായി പ്രഖ്യാപിച്ച് തലാക്ക് ചൊല്ലിയത്. ഭർത്താവ് ഷേർഖാൻ പതാനെ (33) മൊഴി ചൊല്ലി ഒഴിവാക്കിയശേഷം മുംതാസ് ഗാർഹിക പീഡനത്തിന് പൊലീസിൽ പരാതിയും നൽകി. ഇതിനിടെ ഭാര്യ പിതാവ് മർദ്ദിച്ചെന്ന് കാട്ടി ഷേർഖാനും പരാതി നൽകി.

ഭർത്താവിന്റെ ദ്രോഹം സഹിക്കാൻ കഴിയാതായതോടെയാണ് മൂന്ന് മക്കളുമായി വീട്ടിലേക്ക് മടങ്ങിയതെന്ന് യുവതി പറയുന്നു. പ്രശ്‌നപരിഹാരത്തിനായി പതാൻ യുവതിയുടെ വീട്ടിലെത്തിയെത്തിയപ്പോൾ മുംതാസ് ഉടനടി തലാക്ക് പറയുകയായിരുന്നു. തലാക്കിലൂടെ വിവാഹബന്ധം വേർപെടുത്തുന്നത് സുപ്രീംകോടതി നിരോധിച്ചതിനാൽ യുവതിയുടെ തലാക്കിൽ വിവാഹം അസാധുവാകില്ലെന്ന് പൊലീസ് പറയുന്നു. ഇരുവർക്കും നിയമപരമായി വിവാഹമോചനത്തിന് ശ്രമിക്കാമെന്നും പൊലീസ് അറിയിച്ചു.