ന്യൂഡൽഹി: അൺലോക്ക് മൂന്നിന്റെ ഭാഗമായി രാജ്യത്ത് നാളെ മുതൽ യോഗ കേന്ദ്രങ്ങളും ജിംനേഷ്യങ്ങളും തുറക്കാൻ അനുമതി നൽകിയുള്ള മാർഗനിർദ്ദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. കണ്ടെയ്ൻമെന്റ് സോണുകൾക്കു പുറത്തുള്ളവയ്ക്കാണ് അനുമതി. 65 വയസിനു മുകളിലുള്ളവർ, മറ്റു അസുഖബാധിതർ, ഗർഭിണികൾ, 10 വയസിൽ താഴെയുള്ള കുട്ടികൾ എന്നിവരെ അടച്ചിട്ട സ്ഥലങ്ങളിലെ ജിംനേഷ്യങ്ങളിൽ പ്രവേശിപ്പിക്കില്ല. കട്ടികൂടിയതോ, എൻ 95 തുടങ്ങിയ മാസ്‌കുകളോ ധരിക്കുന്നത് വ്യായാമത്തിനിടയിൽ ശ്വാസതടസത്തിനിടയാക്കും. അതിനാൽ ഒരു പാളി മാത്രമുള്ള മുഖാവരണം ധരിക്കാം. ഇടയ്ക്കിടെ കൈകൾ വൃത്തിയാക്കണം.
മറ്റു നിർദ്ദേശങ്ങൾ