yed

ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്ക്ക് പിന്നാലെ അദ്ദേഹത്തിന്റെ മകൾക്കും ഓഫീസിലെ ആറു സ്റ്റാഫുകൾക്കും കൊവിഡ് സ്ഥിരീകരിച്ചു. മകൾ പത്മാവതി, യെദിയൂരപ്പയുടെ പേഴ്‌സണൽ സെക്രട്ടറി, ഗൺമാൻ, ഡ്രൈവർ തുടങ്ങിയവർക്കാണ് രോഗം സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ ഓഫീസും വസതിയും അണുവിമുക്തമാക്കി.

അതേസമയം ഗവർണർ വാജുഭായ് വാല, ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ, യെദിയൂരപ്പയുടെ മകൻ വിജയേന്ദ്ര എന്നിവരുടെ പരിശോധനാഫലം നെഗറ്റീവാണ്. 77 കാരനായ യെദിയൂരപ്പ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.