ന്യൂഡൽഹി: കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കേന്ദ്രനിയമമന്ത്രി രവിശങ്കർ പ്രസാദ് സ്വയം ഐസൊലേഷനിൽ പ്രവേശിച്ചു. ശനിയാഴ്ച അമിത് ഷായെ സന്ദർശിച്ചിരുന്നതായി രവിശങ്കർ പ്രസാദ് ട്വീറ്റ് ചെയ്തു. കഴിഞ്ഞദിവസം കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോയും ഐസൊലേഷനിൽ പ്രവേശിച്ചിരുന്നു.