sa

ന്യൂഡൽഹി: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സി.പി.ഐ ബിഹാർ സംസ്ഥാന സെക്രട്ടറി മരിച്ചു. രണ്ടു തവണ എം.എൽ.എയായിരുന്ന സത്യനരായൺ സിംഗ് (77) ആണ് ഞായറാഴ്ച രാത്രി 9.30 ഓടെ മരിച്ചത്. ജൂലായ് 30നാണ് അദ്ദേഹത്തെ പാട്ന എയിംസിൽ പ്രവേശിപ്പിച്ചത്. സംസ്ഥാനത്ത് ഇടതുപക്ഷത്തിന്റെ പ്രധാന നേതാവായിരുന്നു.