ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ മകനും എം.പിയുമായ കാർത്തി ചിദംബരത്തിന് കൊവിഡ്. നേരിയ രോഗലക്ഷണങ്ങളുള്ള അദ്ദേഹം ഹോംക്വാറന്റൈനിലാണ്. തമിഴ്നാട്ടിലെ ശിവഗംഗയിൽ നിന്നുള്ള ലോക്‌സഭാംഗമാണ് കാർത്തി.