vi

ന്യൂഡൽഹി: രാമക്ഷേത്ര ഭൂമി പൂജയ്ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അയോദ്ധ്യയിലെത്താനിരിക്കെ ഒരു പൂജാരിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാമജന്മഭൂമിയിലെ അസിസ്റ്റന്റ് പൂജാരി പ്രേംകുമാർ തിവാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രധാന പൂജാരി ആചാര്യ സത്യേന്ദ്രദാസിന്റെ പരിശോധനാഫലം നെഗറ്റീവാണ്. കഴിഞ്ഞദിവസം പൂജാരി പ്രദീപ് ദാസിനും 15 സുരക്ഷാ ഉദ്യോഗസ്ഥർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.