ന്യൂഡൽഹി: സുപ്രീംകോടതി വിധിന്യായങ്ങളുടെ വിവർത്തനം മലയാളം, തമിഴ്, പഞ്ചാബി ഭാഷകളിലും അപ്‌ലോഡ് ചെയ്യാൻ തുടങ്ങി. അതത് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിധിന്യായങ്ങളുടെ വിവർത്തനമാണ് പ്രധാനമായും പ്രാദേശിക ഭാഷകളിൽ അപ്‌ലോഡ് ചെയ്തുവരുന്നത്. കഴിഞ്ഞ വർഷം മുതലാണ് സുപ്രീംകോടതി വിധിന്യായങ്ങൾ പ്രാദേശിക ഭാഷകളിൽ ലഭ്യമാക്കി തുടങ്ങിയത്. ഇതിന് പിന്നാലെ, മുഖ്യമന്ത്രി പിണറായി വിജയൻ മലയാളത്തിലും വിധിന്യായങ്ങളുടെ വിവർത്തനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കും നിയമമന്ത്രി രവിശങ്കർ പ്രസാദിനും കത്തയച്ചിരുന്നു.