ന്യൂഡൽഹി :ഓക്‌സ്‌ഫോർഡ് സർവകലാശാലയും അസ്ട്രസെനേക്ക കമ്പനിയും ചേർന്ന് വികസിപ്പിക്കുന്ന 'കൊവിഡ്ഷീൽഡ്' വാക്‌സിൻ ഇന്ത്യയിൽ പരീക്ഷിക്കുന്നതിന് സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡി.ജി.സി.ഐയുടെ അനുമതി ലഭിച്ചു. രണ്ടും മൂന്നും ഘട്ട പരീക്ഷണമാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിൽ നടത്തുക. തദ്ദേശീയമായി വികസിപ്പിച്ചുവരുന്ന രണ്ട് വാക്‌സിനുകൾ നിലവിൽ ഇന്ത്യയിൽ ഒന്നാം ഘട്ടത്തിലുണ്ട്. മൂന്നാം ഘട്ട പരീക്ഷണം ഇതാദ്യമാണ്. യു.കെയിൽ വാക്‌സിന്റെ ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങൾ വിജയകരമായിരുന്നു. മൂന്നാം ഘട്ടം കൂടി വിജയമായാൽ വാക്‌സിൻ മനുഷ്യരിൽ പ്രയോഗിക്കാനാകും.