ന്യൂഡൽഹി: ജമ്മുകാശ്‌മീരിന്റെ പ്രത്യേക അവകാശം എടുത്തു കളഞ്ഞതിന്റെ ഒന്നാം വാർഷികം പാകിസ്ഥാനിൽ കരിദിനമായി ആചരിക്കും. കേന്ദ്ര സർക്കാർ തീരുമാനം കാശ്‌മീരികളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കിയെന്നും മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടുന്ന പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്‌തിട്ടുണ്ട്. പാക് വാദത്തെ പിന്തുണയ്‌ക്കുന്ന ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെയും ടർക്കി പ്രസിഡന്റ്, മലേഷ്യൻ പ്രസിഡന്റ് തുടങ്ങിയവരുടെ വാക്കുകളും ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികൾ നടത്തിയ പ്രസ്‌താവനകളും ഉൾപ്പെടുത്തി പാക് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രത്യേക പരസ്യങ്ങളും തയ്യാറാക്കിയിട്ടുണ്ട്.