franco-mulkkal

ന്യൂഡൽഹി:കന്യാസ്ത്രീയെ മാനഭംഗം ചെയ്‌തെന്ന കേസിലെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഹർജി സുപ്രീംകോടതി തള്ളി. ഫ്രാങ്കോ മുളയ്ക്കൽ വിചാരണ നേരിടണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു. കേസിൽ താൻ നിരപരാധിയാണെന്നും തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്നുമാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ സുപ്രീംകോടതിയിൽ വാദിച്ചത്.

കന്യാസ്ത്രീയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു.വ്യക്തിപരമായ വിദ്വേഷം കാരണമാണ് കന്യാസ്ത്രീ മാനഭംഗ ആരോപണം ഉന്നയിച്ചത്. എന്നാൽ കേസിന്റെ മെരിറ്റിലേക്ക് ഈ ഘട്ടത്തിൽ കടക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ഫ്രാങ്കോ മുളയ്ക്കലിന് അനുവദിച്ച ജാമ്യം വിചാരണ കോടതി നേരത്തെ റദ്ദാക്കിയിരുന്നു.