supreme-court

ന്യൂഡൽഹി : മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും 10 ശതമാനം സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഭരണഘടനാ ഭേദഗതിയെ ചോദ്യം ചെയ്യുന്ന ഹർജികൾ സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു

സാമ്പത്തിക സംവരണത്തിനെതിരായ മുപ്പത്തഞ്ചോളം ഹർജികളാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ ഉൾപ്പെട്ട മൂന്നംഗ ബെഞ്ച് വിശാല ബെഞ്ചിന് വിട്ടത്.പുതിയ സംവരണം കൂടി വരുമ്പോൾ കോടതി നിശ്ചയിച്ച ആകെ സംവരണമായ 50 ശതമാനത്തിലും കൂടുമെന്നാണ് ഹർജിക്കാരുടെ വാദം.