ന്യൂഡൽഹി: ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബിന്റെ കുടുംബാംഗങ്ങൾക്ക് കൊവിഡ്. ഭാര്യ നിതി ദേബ്, മകൾ ശ്രേയ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ബിപ്ലവിനും മകനും മറ്റുകുടുംബാംഗങ്ങൾക്കും പരിശോധനാഫലം നെഗറ്റീവാണ്. ദിവസങ്ങൾക്ക് മുമ്പ് ബിപ്ലവിന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.