morari

ന്യൂഡൽഹി : രാമക്ഷേത്ര നിർമ്മാണത്തിനായി 18.61 കോടി രൂപയാണ് ആത്മീയ നേതാവും രാമായണ നിരൂപകനുമായ മൊരാരി ബാപ്പു ശേഖരിച്ചത്.

ഗുജറാത്തിലെ പിതോരിയയിൽ സംഘടിപ്പിച്ച ഓൺലൈൻ രാമായണ പാരായണ പരിപാടിക്കിടെയാണ് മെരാരി ബാപ്പു രാമക്ഷേത്ര നിർമ്മാണത്തിനായി അഞ്ച് കോടി രൂപ നൽകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. ആഗ്രഹം ശിഷ്യൻമാരും ലോകമെമ്പാടുമുള്ള ആരാധകരും ചേർന്ന് നിറവേറ്റുകയായിരുന്നു. 18.61 കോടി രൂപയിൽ 11.30 കോടിയും രാജ്യത്തു നിന്നാണ്. 3.21 കോടി ബ്രിട്ടൻ,​ യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നും, 4.10 കോടി രൂപ അമേരിക്കയിൽ നിന്നും ലഭിച്ചു. ഇന്ത്യയിൽ നിന്ന് ലഭിച്ച തുക ഇന്ന് തന്നെ ക്ഷേത്ര ട്രസിറ്റിന് കൈമാറും. വിദേശത്തു നിന്ന് ലഭിച്ച തുക എഫ്.സി.ആർ.എ. അനുമതി ലഭിച്ച ശേഷം ട്രസ്റ്റിന് നൽകും.