vice-president-venkaiah-n

ന്യൂഡൽഹി :ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന്റെ കുടുംബാംഗങ്ങൾ കൊവിഡ് 19 നെതിരായ പോരാട്ടത്തിനും അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനുമായി 10 ലക്ഷം രൂപ സംഭാവന ചെയ്തു. കൊവിഡ് പോരാട്ടത്തെ പിന്തുണച്ച് ഉപരാഷ്ട്രപതിയുടെ ഭാര്യ മുപ്പാവരപ്പു ഉഷമ്മ നായിഡു പി. എം. കെയേഴ്സ് ഫണ്ടിലേക്ക് 5 ലക്ഷം രൂപയും മറ്റൊരു 5 ലക്ഷം രൂപ ശ്രീ രാമ ജൻമഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിനും ചെക്കായി അയച്ചു.