ന്യൂഡൽഹി: രാമക്ഷേത്ര നിർമ്മാണത്തിന് ആശംസ നേർന്ന പ്രിയങ്കാ ഗാന്ധിക്കു പിന്നാലെ രാമനെ സ്‌തുതിക്കുന്ന ട്വീറ്റുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും രംഗത്ത്. മര്യാദാ പുരുഷോത്തമനായ ഭഗവാൻ രാമൻ മനുഷ്യത്വ ഗുണങ്ങളുടെ മൂർത്തിഭാവമാണ്. നമ്മുടെ മനസുകളുടെ ആഴത്തിൽ കുടികൊള്ളുന്ന മനുഷ്യത്വത്തെയാണ് രാമൻ പ്രതിനിധീകരിക്കുന്നത്. രാമൻ സ്‌നേഹമാണ്. അവൻ വെറുപ്പിനോടൊപ്പമല്ല. രാമൻ കാരുണ്യമാണ്. അവൻ ക്രൂരതയോടൊപ്പമല്ല. രാമൻ നീതിയാണ്. അവൻ അനീതിയല്ല - രാഹുൽ ട്വീറ്റു ചെയ്‌തു. ഒറ്റനോട്ടത്തിൽ രാമനെ സ്‌തുതിക്കുന്നതാണെങ്കിലും ട്വീറ്റിലെ വെറുപ്പിനെക്കുറിച്ചുള്ള പരാമർശം രാഷ്‌ട്രീയ പ്രതിയോഗികളെ ലക്ഷ്യമിട്ടാണെന്ന് വ്യക്തമാണ്.