china

ന്യൂഡൽഹി: ജമ്മുകാശ്‌മീരിന്റെ പ്രത്യേകപദവി റദ്ദാക്കി,​ സംസ്ഥാനത്തെ വിഭജിച്ച കേന്ദ്ര സർക്കാർ തീരുമാനം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും തൽസ്ഥിതി നിലനിറുത്തണമെന്ന ആവശ്യം ആവർത്തിക്കുകയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം. കാശ്‌മീർ മേഖലയിലെ സ്ഥിതിഗതികൾ ചൈന സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണ്. ഇന്ത്യയ്‌ക്കും പാകിസ്ഥാനുമിടയിൽ കാലങ്ങളായി നിലനിൽക്കുന്ന തർക്കമാണിത്. ഐക്യരാഷ്‌‌ട്രസഭയുടെ ചട്ടങ്ങൾക്കും സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾക്കും ഉഭയകക്ഷി ധാരണകൾക്കും അത് വിധേയമാണ്. അതിനാൽ തൽസ്ഥിതിയിൽ ഏകപക്ഷീയമായി മാറ്റം വരുത്തുന്നത് നിയമവിരുദ്ധമാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് വാംഗ് വെൻ ബിൻ പറഞ്ഞു.