shiva

ന്യൂഡൽഹി: മുൻ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ശിവാജി റാവു പാട്ടീൽ നിലങ്കേക്കർ (89) പൂനെയിൽ അന്തരിച്ചു. നിലങ്കേക്കറിന് ജൂലായ് 16ന് കൊവിഡ് സ്ഥിരീകരിച്ചെങ്കിലും പിന്നീട് സുഖപ്പെട്ടിരുന്നു. എന്നാൽ വാർദ്ധക്യ സഹജമായ മറ്റ് രോഗങ്ങളെ തുടർന്ന് ആരോഗ്യനില വഷളാകുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. മറാത്താവാഡാ മേഖലയിലെ ലാത്തൂരിനെ പ്രതിനിധീകരിച്ചിരുന്ന നിലങ്കേക്കർ 1985 ജൂൺ മുതൽ 1986 മാർച്ച് വരെ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായിരുന്നു.

1985ൽ മകൾക്കും കൂട്ടുകാരിക്കും മാർക്ക് കൂടുതൽ കിട്ടാൻ എം.ബി.ബി.എസ് പരീക്ഷയിൽ ക്രമക്കേട് കാട്ടിയത് പുറത്തായതിനെ തുടർന്ന് മുഖ്യമന്ത്രി പദം രാജിവയ്‌ക്കേണ്ടി വന്നു. പ്രധാനമന്ത്രി അടക്കമുള്ള നേതാക്കൾ നിര്യാണത്തിൽ അനുശോചിച്ചു.