ന്യൂഡൽഹി: കർണാടക സഹകരണമന്ത്രിക്ക് കൊവിഡ്. മൈസുരു ജില്ലയുടെ ചുമതല കൂടി വഹിക്കുന്ന എസ്.ടി സോമശേഖറിനാണ് രോഗബാധ. ബാംഗ്ലുരു യശ്വന്തപുരിൽ നിന്നുള്ള നിയമസഭാംഗമാണ്. മുഖ്യമന്ത്രി യെദിയൂരപ്പ, കൃഷിമന്ത്രി ബി.സി പാട്ടീൽ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ എന്നിവർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ട് ജെ.ഡി.എസ് എം.എൽ.എമാർക്കും പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.