ki

ന്യൂഡൽഹി:പാൽ, മാംസം, മീൻ തുടങ്ങി പെട്ടെന്ന് കേടുവരുന്ന ഭക്ഷ്യവസ്തുക്കളുടെയും ധാന്യങ്ങളുടെയും ചരക്കുനീക്കം ലക്ഷ്യമിട്ടുള്ള കിസാൻ പാർസൽ ട്രെയിൻ സർവീസിന് ഇന്നു തുടക്കം. മഹാരാഷ്ട്രയിലെ ദേവ്‌ലാലിയിൽ നിന്ന് ബിഹാറിലെ ദാനാപൂർ വരെയാണ് ആദ്യ സർവീസ്. സാധനങ്ങൾ കേടാകാതിരിക്കാനുള്ള ശീതീകരണ സംവിധാനം ട്രെയിനിലുണ്ടാകും. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമറും റെയിൽവേ മന്ത്രി പിയൂഷ് ഗോയലും വീഡിയോ കോൺഫറൻസിലൂടെ ആദ്യ സർവീസ് ഉദ്ഘാടനം ചെയ്യും.