ന്യൂഡൽഹി: കൊവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ, സെപ്‌തംബറിൽ നിശ്‌ചയിച്ചിട്ടുള്ള ദേശീയ മെഡിക്കൽ, എൻജിനീയറിംഗ് പ്രവേശന പരീക്ഷയായ നീറ്റ്, എൻജിനീയറിംഗ് പ്രവേശന പരീക്ഷയായ ജെ.ഇ.ഇ എന്നിവ നീട്ടിവയ്‌ക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിച്ചു.
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അടക്കമുള്ള പരീക്ഷകൾ കൊവിഡ് മൂലം റദ്ദാക്കിയത് ചൂണ്ടിക്കാട്ടിയ വിദ്യാർത്ഥികൾ നീറ്റ്, ജെ.ഇ.ഇ എന്നിവ അടുത്ത മാസം നടത്തുന്നത് മൗലികാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടുന്നു.