shooting

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിനിമാ ഷൂട്ടിംഗ് സെറ്റുകളിൽ അറുപത്തിയഞ്ച് വയസിന് മുകളിലുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയ മഹാരാഷ്ട്രാ സർക്കാർ ഉത്തരവ് ബോംബെ ഹൈക്കോടതി റദ്ദാക്കി. സംസ്ഥാനത്തെ മറ്റ് പൗരന്മാർക്കുള്ള നിയന്ത്രണങ്ങൾക്ക് വിധേയമായി 65 വയസിന് മേൽ പ്രായമുള്ളവർക്കും സെറ്റുകളിലെത്താമെന്ന് ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്തയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടു.

സർക്കാർ ഉത്തരവിനെതിരെ മോഷൻ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും നടൻ പ്രമോദ് പാണ്ഡെയും നൽകിയ ഹർജികളിലാണ് ഹൈക്കോടതി ഉത്തരവ്.

ഹർജി പരിഗണിക്കുന്നതിനിടെ സർക്കാരിനെതിരെ കോടതി വിമർശനം ഉന്നയിച്ചിരുന്നു. ഉപജീവനത്തിനായി ജോലി ചെയ്യുന്നവരെ വിലക്കാൻ എങ്ങനെ സർക്കാരിനാവുമെന്ന് കോടതി ചോദിച്ചു.