child

ന്യൂഡൽഹി : കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒൻപതുകാരിയെ പീഡിപ്പിച്ച സ്വകാര്യ ആശുപത്രി ജീവനക്കാരനായ 44കാരൻ അറസ്റ്റിൽ. കൻകിയ നിഷാദ് എന്ന ശുചീകരണതൊഴിലാളിയാണ് പോസ്‌കോ നിയമപ്രകാരം അറസ്റ്റിലായത്. ആശുപത്രിയിലെ ശുചിമുറിയിൽ പല്ല് തേക്കാൻ പോയ കുട്ടിയെ നിഷാദ് പീഡിപ്പിക്കുകയായിരുന്നു. ഡിസ്ചാർജ് ആകേണ്ടിയിരുന്ന ദിവസമായിരുന്നു സംഭവം. മാതാപിതാക്കളോട് കുട്ടി വിവരം ധരിപ്പിച്ചതോടെ ഇവർ പൊലീസിൽ പരാതിപ്പെട്ടു. ഉടൻ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.