-rome-dogs

മനുഷ്യർക്ക് അവകാശങ്ങളുള്ളതുപോലെ തന്നെ മൃഗങ്ങൾക്കും തങ്ങളുടേതായ ചില അവകാശങ്ങളുണ്ട്. എന്നാൽ, മനുഷ്യർക്ക് തോന്നും പടി മൃഗങ്ങളെ 'പ്രിയപ്പെട്ടവരാക്കി' വളർത്തുന്ന പതിവാണ് ഇന്ത്യയിൽ അടക്കം നിലവിലുള്ളത്. നമ്മുടെ താത്പര്യങ്ങൾക്കായി ഉപയോഗിക്കുകയും ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയുകയും ചെയ്യുന്ന സ്ഥിരം ശൈലിയാണ് മൃഗങ്ങളോട് ചിലരെങ്കിലും ചെയ്യുന്നത്.

വീട്ടിൽ വളർത്തുന്ന നായയുടെ കാര്യംതന്നെ എടുക്കാം. നന്ദിയുടെ കാര്യത്തിൽ നായയെ വെല്ലാൻ ഒരാളും ഈ ലോകത്തുണ്ടാകില്ലെന്നതാണ് സത്യം. എന്നാൽ, യജമാനനേയും കുടുംബത്തേയും സ്നേഹത്തോടെ ബഹുമാനത്തോടെ പരിപാലിക്കുന്ന നായ എന്തു കഴിക്കണം, എവിടെ കിടക്കണം, എന്നൊക്കെ തീരുമാനിക്കുന്നത് യജമാനന്മാരാണ്. എന്നാൽ, റോമിൽ അങ്ങനെയല്ല. നായകൾക്കും അവരുടേതായ അവകാശങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

മൃഗ ക്രൂരതക്കെതിരെയായ റോമിലെ കർശന നിയമങ്ങളിൽ വളർത്തു മൃഗങ്ങളായ നായയുടെ നടത്തവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു ഉടമ ദിവസത്തിൽ ഒരിക്കൽ നടക്കുന്നില്ലെങ്കിൽ (കുറഞ്ഞത് ) $625 (₹47, 522 ഇന്ത്യൻ രൂപ) പിഴ ഈടാക്കും. ഇതേ നിയമം ഗോൾഡ് ഫിഷിലേക്കും വ്യാപിക്കുന്നു. അവയ്ക്ക് നടക്കാൻ കഴിയാത്തതിനാൽ, നീന്താൻ ഇടം ഉണ്ടായിരിക്കണം. ഗോൾഡ് ഫിഷിനെ പാത്രത്തിൽ വളർത്തുവാൻ അനുവാദം ഇല്ല, പകരം വലിപ്പം ഉള്ള അക്വേറിയം ഉണ്ടായിരിക്കണം.