joshi

ന്യൂഡൽഹി: യൂണിയൻ പബ്ളിക് സർവീസ് കമ്മിഷൻ (യു.പി.എസ്.സി) അദ്ധ്യക്ഷനായി പ്രൊഫ. പ്രദീപ് കുമാർ ജോഷി നിയമിതനായി. നിലവിലെ അദ്ധ്യക്ഷൻ അരവിന്ദ് സക്‌സേനയുടെ കാലാവധി പൂർത്തിയായ ഒഴിവിലാണ് കമ്മിഷൻ അംഗമായ ജോഷിയുടെ നിയമനം. 2021 മേയ് 12 വരെ അദ്ധ്യക്ഷനായി തുടരും. മുൻ അദ്ധ്യാപകനും വിദ്യാഭ്യാസ വിദഗ്‌ദ്ധനുമായ ജോഷി 2015 ലാണ് യു.പി.എസ്.സിയിൽ അംഗമാകുന്നത്. മദ്ധ്യപ്രദേശ്, ഛത്തീ‌സ്‌ഗഡ് പബ്ളിക് സർവീസ് കമ്മിഷനുകളിൽ അംഗമായിട്ടുണ്ട്. ജോഷി അദ്ധ്യക്ഷനായതോടെ കമ്മിഷനിൽ ഒരൊഴിവു വരും.

മറ്റ് അംഗങ്ങൾ: ഭീം സയിൻ ബാസി, റിട്ട. എയർമാർഷൽ എ.എസ്. ഭോൺസ്‌ലെ, സുജാതാ മെഹ്‌ത, മനോജ് സോണി, സ്‌മിതാ നാഗരാജ്, എം. സത്യവതി ഭരത് ഭൂഷൺ വ്യാസ്, ടി.സി.എ ആനന്ദ്, രാജീവ് നയൻ ചൗബെ.