ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്തംബറിൽ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയേക്കും. ഘട്ടം ഘട്ടമായി സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച മാർഗരേഖ ആഗസ്റ്റ് അവസാനം കേന്ദ്രം പുറത്തിറക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം കൊവിഡ് വ്യാപന സാദ്ധ്യത കണക്കിലെടുത്ത് സ്‌കൂളുകൾ എപ്പോൾ തുറക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നൽകിയേക്കും.
ആദ്യ പതിനഞ്ച് ദിവസം സ്‌കൂളുകളിലെ 10, 11, 12 ക്ലാസുകളാകും പ്രവർത്തിക്കുക. തുടർന്ന് ആറ് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളുടെ പ്രവർത്തനം ആരംഭിക്കും. പ്രൈമറി, പ്രീ പ്രൈമറി ക്ലാസുകൾ ഉടനുണ്ടാകില്ല.