v-muraleedharan

ന്യൂഡൽഹി: പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനത്തിന് വ്യോമസേനയുടെ രണ്ട് ഹെലികോപ്ടർ ലഭ്യമാക്കാൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ നടത്തിയ ഇടപെടൽ സഹായകമായി. സംഭവം അറിഞ്ഞയുടൻ ചീഫ് സെക്രട്ടറി വിശ്വാസ് മെഹ്‌തയെ വിളിച്ച് കേന്ദ്രർസർക്കാരിൽ നിന്നുള്ള എല്ലാ സഹായവും ലഭ്യമാക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകിയിരുന്നു.

തന്റെ അഭ്യർത്ഥനയെ തുടർന്നാണ് പ്രതിരോധ സഹമന്ത്രി ശ്രീപദി നായിക്ക് കർണാടകയിലെ സുലൂർ, കൊച്ചി വ്യോമസേനാ ക്യാമ്പുകളിൽ നിന്ന് ഹെലികോപ്ടർ വിട്ടു നൽകിയതെന്നും വി.മുരളീധരൻ പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് ദുരന്ത നിവാരണ സേനയെ വിന്ന്യസിക്കാൻ ആവശ്യപ്പെട്ട് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയെയും ബന്ധപ്പെട്ടു. ദുരന്തത്തിൽ മരിച്ചവരുടെ ദു:ഖത്തിൽ പങ്കു ചേരുന്നതായി മന്ത്രി ട്വിറ്ററിൽ കുറിച്ചു.