ന്യൂഡൽഹി: അയോദ്ധ്യയിൽ ആഗസ്റ്റ് അഞ്ചിന് നടന്ന രാമക്ഷേത്ര ശിലാസ്ഥാപനവും ഭൂമിപൂജാ ചടങ്ങുകളും 16 കോടി ആളുകൾ ടെലിവിഷനിലൂടെ വീക്ഷിച്ചതായി പ്രസാർ ഭാരതി സി.ഇ.ഒ ശശി എം. വെമ്പതി അറിയിച്ചു. രാവിലെ 10.45 മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെ നടന്ന പരിപാടികളുടെ സംപ്രേക്ഷണാവകാശം പ്രസാർ ഭാരതിക്ക് കീഴിലെ ദൂരദർശനായിരുന്നു. ദൂരദർശൻ പകർത്തിയ ദൃശ്യങ്ങൾ ഇന്ത്യയിലെയും വിദേശത്തെയും 200ൽ അധികം ചാനലുകളും ലൈവായി കാണിച്ചെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഉടമസ്ഥതയിലുള്ള ദൂരദർശൻ രാമക്ഷേത്ര പൂജാ ചടങ്ങുകൾ സംപ്രേക്ഷണം ചെയ്തതിനെ ചൊല്ലി വിമർശനം ഉയർന്നിരുന്നു.