ന്യൂഡൽഹി: ഇടുക്കിയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ ദു:ഖം രേഖപ്പെടുത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർട്ടി നേതാക്കളും പ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ സജീവമാകാൻ ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആവശ്യമായ സഹായങ്ങൾ ഉടൻ ലഭ്യമാക്കണമെന്ന് പറഞ്ഞ രാഹുൽ പരിസ്ഥിതിക്കിണങ്ങിയ വികസന മാതൃകകൾ നടപ്പാക്കേണ്ടിന്റെ ഓർമ്മപ്പെടുത്തലാണ് ഇത്തരം ദുരന്തങ്ങളെന്നും ചൂണ്ടിക്കാട്ടി.