ന്യൂഡൽഹി : ഭക്ഷണം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് പഞ്ചാബിൽ കൊവിഡ് രോഗികൾ ആശുപത്രികെട്ടിടത്തിന്റെ മുകളിൽ കയറി നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കി പ്രതിഷേധിച്ചു.
പഞ്ചാബ് എ.എ.പി. എം.എൽ.എ. അഡ്വ. ഹർപാൽ സിംഗ് ചീമയാണ് പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ ട്വീറ്റ് ചെയ്തത്.
''മുഖ്യമന്ത്രി അമരീന്ദർ സിംഗ്, ഇതാണോ നിങ്ങളുടെ കൊവിഡ് മാനേജ്‌മെന്റ് ''
എന്നായിരുന്നു ചീമയുടെ ചോദ്യം. രോഗികൾ ആശുപത്രികളിൽ എത്തുന്നത് ജീവൻ രക്ഷിക്കാനാണ്. അവരോട് ഇത്തരത്തിൽ പെരുമാറരുത്. ഇവർക്ക് ഭക്ഷണവും മെച്ചപ്പെട്ട പരിചരണവും നൽകാൻ കഴിയില്ലെങ്കിൽ സ്ഥാനം ഒഴിയണമെന്നും ഹർപാൽ സിംഗ്ചീമ പറഞ്ഞു.
എന്നാൽ രോഗികളുടെ പ്രതിഷേധത്തിന് കാരണം അവരെ ക്വാറന്റൈനിൽ പാർപ്പിച്ചതിനോടുള്ള എതിർപ്പ് ആണെന്നും പറയപ്പെടുന്നു. കേരളത്തിലേത് പോലെ പഞ്ചാബും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് നിർബന്ധിത ക്വാറന്റൈൻ നിർദേശിച്ചിട്ടുണ്ട്.